Site icon Malayalam News Live

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ നിന്നായി അനധികൃത മദ്യ വില്പന നടത്തിയ രണ്ടുപേരെ പിടികൂടി എക്സൈസ്; കൊടുങ്ങല്ലൂരിൽ നിന്ന് 11 ലിറ്ററും തിരുവനന്തപുരത്തുനിന്ന് 14 ലിറ്റർ മദ്യവും പിടിച്ചെടുത്തു

തിരുവനന്തപുരം: തൃശ്ശൂരും തിരുവനന്തപുരത്തും അനധികൃത മദ്യവിൽപ്പന നടത്തിയതിന് രണ്ട് പേരെ എക്സൈസ് പിടികൂടി.
തിരുവനന്തപുരത്ത് പോത്തൻകോട് സ്വദേശിയായ സുരേഷ് കുമാർ(55 വയസ്) ആണ് അറസ്റ്റിലായത്. സുരേഷിൽ നിന്നും 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ( ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടർ (ഗ്രേഡ്) അനില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസർമാരായ ബിനു, മണികണ്ഠൻ, സിവിൽ എക്‌സൈസ് ഓഫീസർ അജിത്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനിത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്.പ്രദീപും പാർട്ടിയും ചേർന്നാണ് അനധികൃത മദ്യവിൽപ്പന പിടികൂടിയത്.

എടത്തുരുത്തി സ്വദേശി ഗോപി എന്നയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എസ്.മന്മഥൻ, കെ.എം. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ദിൽഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമി, പ്രിവിന്റ് ഓഫീസർ ഡ്രൈവർ കെ.വിൽസൺ എന്നിവരും ഉണ്ടായിരുന്നു.

Exit mobile version