മൂന്നാർ: മദ്യലഹരിയില്‍ ടൗണില്‍ പരാക്രമം നടന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് വെട്ടേൽക്കുകയും ചെയ്തു. മൂന്നാർ സ്റ്റേഷനിലെ സി.പി.ഒ. സക്കീർ ഹുസൈനാണ് കൈയ്ക്ക് വെട്ടേറ്റത്. ഇദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
മാങ്കുളം ടൗണില്‍ ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം. മാങ്കുളം താളുങ്കണ്ടം സ്വദേശി ബിജു മുരുകനാണ് വെട്ടിയത്. മദ്യലഹരിയില്‍ കൈയില്‍ വാക്കത്തിയുമായി മാങ്കുളം ടൗണില്‍ പരാക്രമം നടത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥന് വെട്ടേറ്റത്ത്. മൂന്നാർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
