Site icon Malayalam News Live

ഇതെപ്പോള്‍ ശരിയാകും‍? ജല്‍ജീവന്‍ പൈപ്പ് ലൈൻ കുഴി അറ്റകുറ്റപ്പണി വൈകുന്നു; അപകടക്കെണികളായി മാടപ്പള്ളിയിലെ റോഡുകള്‍

ചങ്ങനാശേരി: ഭരണാധികാരികളോട് ജനങ്ങള്‍ ചോദിക്കുന്നു, ഇതെപ്പോള്‍ ശരിയാകും‍?. മാടപ്പള്ളി പഞ്ചായത്ത് പരിധിയില്‍ ജല്‍ജീവന്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി വിവിധ റോഡുകളില്‍ കുഴിച്ച കുഴികള്‍ ടാറിംഗ് നടത്തി പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തതുമൂലം അപകടക്കെണികളായി തുടരുന്നു.

രണ്ടരവര്‍ഷക്കാലമായാണ് റോഡുകളുടെ അവസ്ഥ ശോചനീയമായി തുടരുന്നത്. വാഴൂര്‍ റോഡില്‍നിന്നു മാടപ്പള്ളി ബ്ലോക്ക് ജംഗ്ഷനിലേക്കു റോഡ് തുടങ്ങുന്ന പൂവത്തുംമൂട് ജംഗ്ഷനില്‍ റോഡ് തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്.

നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡിന്‍റെ ഈ ഭാഗം ഏറെ അപകടക്കെണിയായി തുടരുകയാണ്.
നടയ്ക്കപ്പാടം, മാമ്മൂട് ജംഗ്ഷനുകളിലും റോഡ് തകര്‍ന്ന നിലയിലാണ്.

മാടപ്പള്ളി പഞ്ചായത്തില്‍ ജല്‍ജീവന്‍ പൈപ്പുകള്‍ സ്ഥാപിച്ച മുപ്പതോളം റോഡുകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാനുണ്ടെന്നാണ് പഞ്ചായത്തംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Exit mobile version