Site icon Malayalam News Live

സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും; മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കും; എംഎ ബേബി

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. വോട്ടെടുപ്പിന് പിന്നാലെ ജില്ലകളില്‍ നിന്ന് കിട്ടിയ പ്രാഥമിക കണക്ക് അനുകൂലമാണ്. 100 സീറ്റ് ആയിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. ഫലം വന്നതിനു ശേഷം പിണറായി തന്നെയാണോ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ബിജെപിക്ക് ഇത്തവണയും സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റിയ നേതാക്കള്‍ സിപിഐഎമ്മില്‍ ഉണ്ടെന്നും എംഎ ബേബി പറഞ്ഞു.

അതേസമയം കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. നൂറ് സീറ്റ് കിട്ടുമെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും വോട്ട് ഏകീകരിച്ചിട്ടുണ്ടെന്നും എല്ലാ സാഹചര്യങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Exit mobile version