Site icon Malayalam News Live

എംടിക്ക് അരികില്‍ മോഹൻലാല്‍; ‘ഞാൻ ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായ ആള്‍, ഒരു വലിയ മനുഷ്യന്റെ വിയോഗം; എംടിയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച്‌ മോഹൻലാല്‍

കോഴിക്കോട്: എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച്‌ മോഹൻലാല്‍.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മോഹൻലാല്‍ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാല്‍ അനുസ്മരിച്ചു.

എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങള്‍ കാണാൻ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു.

തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാല്‍ വിശദീകരിച്ചു.

Exit mobile version