Site icon Malayalam News Live

മകള്‍ ആശയുടെ ഹര്‍ജി തള്ളി; എം എം ലോറൻസിന്റെ മൃതദേഹം വെെദ്യപഠനത്തിന് വിട്ടുനല്‍കും

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വെെദ്യപഠനത്തിന് വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശ ലോറൻസ് നല്‍കിയ ഹർജി ഹെെക്കോടതി തള്ളി.

വെെദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നാണ് ആഗ്രഹമെന്ന് രണ്ട് വ്യക്തികളോട് ലോറൻസ് അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ആശയുടെ ഹർജി തള്ളിയത്.

പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുമതി നല്‍കണമെന്നായിരുന്നു ആശയുടെ ആവശ്യം. തുടർന്ന് ഹർജി തീർപ്പാകുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

ലോറൻസിന്റെ മകനടക്കം മൃതദേഹം വെെദ്യപഠനത്തിന് കെെമാറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന് അനുകൂലമായാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി നേരത്തെ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പളിനോട് തീരുമാനമെടുക്കൻ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പള്‍, ആശ ഉള്‍പ്പെടെയുള്ളവരുടെ വാദങ്ങള്‍ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് ആശ ഹെെക്കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍ ഈ ഹർജിയും ഇപ്പോള്‍ ഹെെക്കോടതി തള്ളിയിരിക്കുകയാണ്.

Exit mobile version