Site icon Malayalam News Live

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച്‌ കേന്ദ്രം; 45 ദിവസമായാണ് ഗ്യാസ് ബുക്കിങ് കാലാവധി കൂട്ടിയിരിക്കുന്നത്

ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച്‌ കേന്ദ്രം.

ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിങ് കാലാവധി കൂട്ടിയിരിക്കുന്നത്. അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിങ്ങിനായി കാത്തിരിക്കേണ്ടി വരിക. നഗര പ്രദേശങ്ങളില്‍ ബുക്കിംഗുകള്‍ക്ക് ഇടയിലുള്ള ഇടവേള 25 ദിവസമാണ്.

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പരിഭ്രാന്തരായി ഗ്യാസ് ബുക്ക് ചെയ്യേണ്ട കാര്യമില്ലെന്നും അറിയിച്ചതിന് പിന്നാലെയാംണ് പെട്രോളിയം മന്ത്രാലയം ഈ സുപ്രധാന തീരുമാനം അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരായി കൂട്ടത്തോടെ ബുക്കിംഗ് നടത്തുന്നു എന്ന് പെട്രോളിയം, പ്രകൃതിവാത മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബുക്കിങില്‍ പല മടങ്ങ് വര്‍ധനയുണ്ടായി. പ്രതിദിനം അന്‍പത് ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു.

 

 

Exit mobile version