Site icon Malayalam News Live

ലോട്ടറി തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം

പരിപ്പാട്: ലോട്ടറി തൊഴിലാളിയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മുതുകുളം തെക്ക് മാമൂട് ജംഗ്ഷനില്‍ ലോട്ടറി കച്ചവടം നടത്തിവന്ന മുതുകുളം തെക്ക് കാങ്കാലില്‍ വീട്ടില്‍ ബി.വേണുകുമാറിനെയാണ് (53) വീടിന് അടുത്തുള്ള ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രദേശവാസിയാണ് ഭിന്നശേഷിക്കാരനായ വേണുകുമാർ ഉപയോഗിച്ചിരുന്ന വടിയും വസ്ത്രങ്ങളും ചെരിപ്പും കിണറിനു സമീപം കണ്ടെത്തിയത്.

വിവരം ഉടനെ അറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്ന് ഫയർഫോഴ്സ് വന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖത്തെ തുടർന്നുള്ള മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ നിഗമനം. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Exit mobile version