ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തില്‍നിന്ന് ഉടൻ വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കത്തിലാണ്. ഒരുഘട്ടത്തില്‍ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു.
നിലവില്‍, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാൻ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.
