Site icon Malayalam News Live

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ; അന്തിമ സ്ഥാനാര്‍ഥി പട്ടിക ഉടനറിയാം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിക്കാനുള്ള അവസാനസമയം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ.

ഇതോടെ ജനവിധിതേടുന്നവരുടെ അന്തിമപട്ടികയും നാളെയറിയാം. നിലവില്‍ 204 സ്ഥാനാര്‍ഥികളാണ് ഉള്ളത്. സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയിരുന്നു.

തിരുവനന്തപുരം 13, ആറ്റിങ്ങല്‍ ഏഴ്, കൊല്ലം 12, പത്തനംതിട്ട എട്ട്, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി എട്ട്, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി എട്ട്, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകകര 11, കണ്ണൂര്‍ 12, കാസര്‍കോട് ഒന്‍പത് എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക.

Exit mobile version