Site icon Malayalam News Live

സാമ്പാറില്‍ ചത്ത പല്ലി; തിരുവനന്തപുരം ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി.

പിന്നാലെ എസ്‌എഫ്‌ഐ പ്രവർത്തകർ താഴിട്ടുപൂട്ടി. പരാതി നല്‍കിയതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

സാംപിളുകളും ശേഖരിച്ചു. എസ്‌എഫ്‌ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജിന് അവധി നല്‍കി.

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ചുമത്തുകയും തല്‍ക്കാലികമായി കാന്റീൻ അടപ്പിക്കുകയുമായിരുന്നു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

Exit mobile version