Site icon Malayalam News Live

ആംബുലൻസിന്‍റെ വഴി മുടക്കി സ്കൂട്ടർ ഓടിച്ചത് 22 കി.മീ; നടപടിയെടുത്ത് എംവിഡി; സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

വയനാട്: ആംബുലൻസിന് മുന്നില്‍ മാർഗ തടസ്സം സൃഷ്ടിച്ച്‌ സ്കൂട്ടർ ഓടിച്ച സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.

സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നാസിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അയ്യായിരം രൂപ പിഴ അടക്കാനും നിർദേശം.

മോട്ടോർ വാഹനവകുപ്പിന്റെ അഞ്ച് ദിവസത്തെ പരിശീലനത്തിനും ഹാജരാകണം. സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വയനാട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വന്ന ആംബുലൻസിന് തടസം സൃഷ്ടിച്ച്‌ അപകടകരമായ രീതിയിലാണ് സ്കൂട്ടർ യാത്രികന്‍ ഓടിച്ചത്.

അടിവാരം മുതല്‍ കാരന്തൂർ വരെ 22 കിലോമീറ്റർ ദൂരമാണ് ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ അപകടകരമായ രീതിയില്‍ സ്കൂട്ടർ ഓടിച്ചത്. ഇത് മൂലം ഒരു മണിക്കൂറോളം വൈകിയെന്നാണ് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറയുന്നത്.

Exit mobile version