Site icon Malayalam News Live

പത്ത് ദിവസം കൊണ്ട് 50 കോടി; കെജിഎഫ് 2നെ മലര്‍ത്തിയടിച്ച്‌ ദളപതി വിജയ്‌യുടെ ലിയോ

കൊച്ചി: ലോകേഷ് കനകരാജ്- വിജയ് ചിത്രമായ ‘ലിയോ” കെജിഎഫ്2ന്റെ റെക്കോഡ് തകര്‍ത്തു.

കേരളത്തില്‍ ഏറ്റവും വേഗം 50 കോടി നേടുന്ന ചിത്രം എന്ന റെക്കോഡ് ആണ് ലിയോ നേടിയത്.
10 ദിവസം കൊണ്ടാണ് വിജയ് ചിത്രം 50 കോടി ക്ളബിലെത്തിയത്. യാഷ് നായകനായ ഹിറ്റ് ചിത്രം കെജിഎഫ് 2 കേരളത്തില്‍ പതിനൊന്ന് ദിവസം കൊണ്ടാണ് ഇത്ര കളക്ഷൻ നേടിയത്.

കമല്‍ഹാസൻ നായകനായ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ റെക്കോഡും ഇത്തവണ ലിയോ മറികടന്നു.
ആഗോള കളക്ഷൻ നോക്കിയാല്‍ രണ്ടാഴ്‌ചയ്‌ക്കകം ചിത്രം 500 കോടി ക്ളബിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഇതുവരെ 461 കോടിയാണ് ചിത്രം നേടിയത്. ലോകമാകെ ആദ്യദിനം ചിത്രം 148.5 കോടി രൂപ കളക്ഷൻ നേടിയെന്ന് നിര്‍മാതാക്കളായ സെവൻസ്‌ക്രീൻ സ്റ്റുഡിയോസ് നേരത്തെ അറിയിച്ചിരുന്നു. 129 കോടി നേടിയ ഷാറൂഖ് ഖാൻ ചിത്രമായ ജവാൻ, 106 കോടി നേടിയ പഠാൻ എന്നീ ചിത്രങ്ങളുടെ റെക്കോഡ് ആദ്യ ദിനം ലിയോ മറികടന്നു.

നിലവില്‍ ചിത്രത്തിന്റെ ഓവര്‍സീസ് കളക്ഷൻ 200 കോടിയും തമിഴ്‌നാട്ടില്‍ 135 കോടിയും കേരളം 50, ആന്ധ്രയില്‍ 30, കര്‍ണാടകം 31 കോടി എന്നിങ്ങനെയും മറ്റിടങ്ങളില്‍ ആകെ 18 കോടിയുമാണ് ചിത്രം നേടിയത്.

Exit mobile version