Site icon Malayalam News Live

പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്

കോട്ടയം: പാദങ്ങള്‍ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകള്‍ കഴുകുന്ന ശീലം ഒഴുവാക്കുന്നത് നല്ലതാണ്. ഇത് കാലുകളെ കൂടുതല്‍ വരണ്ടതാക്കി മാറ്റും.

കൂടാതെ സോപ്പിന്റെ അമിത ഉപയോഗവും വരള്‍ച്ചയ്ക്ക് ഇടയാക്കും. ഇടയ്ക്കിടെ പാദങ്ങളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. രാത്രി കിടക്കുന്നതിന് മുൻപ് കറ്റാർവാഴ അടങ്ങിയ ലേപനങ്ങള്‍ ഉപയോഗിക്കുന്നതും കാലിന്റെ സംരക്ഷണത്തിന് നല്ലതാണ് .

ഉപ്പ് പാദങ്ങളിലെ വിണ്ടുകീറല്‍ തടയാൻ സഹായിക്കും. ഇളംചൂടുവെള്ളത്തില്‍ കുറച്ച്‌ ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കിവയ്ക്കാം.

ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറല്‍ തടയാൻ ഗുണകരമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ഏറെ നല്ലതാണ്.

Exit mobile version