Site icon Malayalam News Live

രാത്രി വൈകി ഉറങ്ങുന്നവരും രാവിലെ വൈകി എഴുന്നേൽക്കുന്നവരും ആണോ നിങ്ങൾ ..? എങ്കിൽ അറിയാൻ..!

രാത്രിയില്‍ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹരോഗത്തിന് ഇടയാക്കുമെന്ന് പഠനംതെളിയിക്കുന്നു.
ഈ പ്രവണത പ്രമേഹരോഗ സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് ഇത് സംബന്ധിച്ച പഠനം സംഘടിപ്പിച്ചത് .
കൃത്യമായ ഉറക്ക ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ അധികമായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2009-2017 കാലയളവില്‍ 63676 നഴ്സുമാരിലാണ് പഠനം സംഘടിപ്പിച്ചത്. പഠനത്തില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ തങ്ങള്‍ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേല്‍ക്കുന്നവരുമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.
35 ശതമാനം ആളുകള്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന വിഭാഗത്തിലും പെടുന്നു. ശേഷിക്കുന്നവര്‍ തങ്ങള്‍ ഈ രണ്ട് വിഭാഗത്തിലും കൃത്യമായി പെടുന്നവരല്ലെന്നും രണ്ടിന്റെയും ഇടയിലുള്ള സമയമാണ് പാലിക്കാറുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്തു. വൈകി ഉറങ്ങുന്ന 11 ശതമാനം ആളുകളില്‍ പ്രമേഹ സാധ്യത മറ്റ് രണ്ട് സംഘങ്ങളെ അപേക്ഷിച്ച്‌ 19 ശതമാനം അധികമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ അമിതമായി മദ്യപിക്കാനും പുകവലിക്കാനും നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കാനും അലസമായ ജീവിതശൈലി നയിക്കാനും സാധ്യത കൂടുതലേന്നെയും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും വെളുത്ത വംശജരായ നഴ്സുമാരാണെന്നത് ഗവേഷണത്തിലെ ഒരു പരിമിതയാണ്.

Exit mobile version