Site icon Malayalam News Live

കഞ്ചാവ് വില്പനയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെ ലഹരി മാഫിയയുടെ ആക്രമണം; നാല് പോലീസുകാർക്ക് പരിക്കേറ്റു; സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൊയിലാണ്ടിയിൽ ലഹരിമാഫിയയുടെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു.
എസ് ഐ ജിതേഷ്, ഗ്രേഡ് എസ് ഐ, അബ്ദുള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ കുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് വൈകീട്ട് പഴയ ചിത്രാ ടാക്കീസിന് സമീപത്ത് പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കഞ്ചാവ് വില്പന സംഘം കടന്നാക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതി മേലൂർ സ്വദേശി രോഹിത്തിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version