Site icon Malayalam News Live

ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ഓട്ടോയിൽ കുഴഞ്ഞുവീണ വനിത ഓട്ടോഡ്രൈവർ മരിച്ചു; കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിലായിരുന്നു സംഭവം; ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്ന് ഓട്ടോമറിഞ്ഞു; ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കിടങ്ങൂർ: ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. കിടങ്ങൂർ ജംക്‌ഷനിൽ ഓട്ടോ ഡ്രൈവറായ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്. കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിൽ ആയിരുന്നു സംഭവം.

ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയും ചെയ്‌തു. ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: അനി. മക്കൾ: അപർണ (കാനഡ), അഭിരാമി (ചെന്നൈ), അഭിജിത്.

 

Exit mobile version