Site icon Malayalam News Live

കെവൈസി അപ്ഡേഷൻ ആവശ്യപ്പെട്ട് പുതിയ തട്ടിപ്പ്; ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പെടുമെന്ന് വ്യാജസന്ദേശം; വ്യാജ തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്; പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

തിരുവനന്തപുരം: കെവൈസി അപ്‌ഡേഷൻ എന്ന പേരിലുള്ള വ്യാജ തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.

കെവൈസി അപ്ഡേഷനെന്നു പറഞ്ഞു ബാങ്കിൽ നിന്നെന്ന പേരിലാണ് വ്യാജ സന്ദേശമെത്തുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ അക്കൗണ്ടും പണവും നഷ്ടപ്പെടും എന്ന് തെറ്റിധിരിപ്പിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഒടിപി ലഭിക്കും.

അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്‌ക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി.

 

Exit mobile version