കോട്ടയം: കുവൈത്തിലുണ്ടായ ദുരന്തത്തില്‍ കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു.
പായിപ്പാട് പാലത്തിങ്കല്‍ ഷിബു വർഗീസ് (38) ആണ് മരിച്ചത്.
കുവൈറ്റില്‍ അക്കൗണ്ടൻ്റായിരുന്നു ഷിബു വർഗീസ്. ഭാര്യ- റിയ ഷിബു, മകൻ എയിഡൻ വർഗീസ് ഷിബു.
അതേസമയം, കുവൈത്തിലെ തീപിടുത്തം നടന്ന ഫ്ലാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു.
ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്.
