Site icon Malayalam News Live

കോട്ടയം കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയർ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

കോട്ടയം: കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി.

കുറവിലങ്ങാടി കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറായ എം.കെ രാജേന്ദ്രനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇദ്ദേഹത്തെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

കുറവിലങ്ങാട് സ്വദേശിയായ പ്രവാസി മലയാളിയുടെ വീട്ടിൽ ടെമ്പററി വൈദ്യുതി കണക്ഷനാണ് ഉണ്ടായിരുന്നത്. ഈ വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതിനായാണ് ഇദ്ദേഹം പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്.

ഇതു സംബന്ധിച്ചു ഇദ്ദേഹം കോട്ടയം വിജിലൻസ് എസ്.പി എസ്.സുരേഷ്‌കുമാറിന് പരാതി നൽകുകയായിരുന്നു. തുടർന്നു വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി പരാതിക്കാരനെ ഇദ്ദേഹത്തിന്റെ അടുത്തേയ്ക്ക് അയച്ചു.

ഈ പണം കൈക്കൂലിയായി സ്വീകരിക്കുന്നതിനിടെ ഓവർസിയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version