Site icon Malayalam News Live

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരുന്നാൾ എപ്രിൽ 4, 5 തിയതികളിൽ; തീർത്ഥാടകരെ വരവേൽക്കാൻ പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ഓർമപ്പെരുന്നാളിനായി തീർത്ഥാടകരെ വരവേൽക്കാൻ പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 4,5 തിയതികളിലാണു പ്രധാന പെരുന്നാൾ.

നാളെ വൈകിട്ട് 6.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ സർവമതസമ്മേളനവും യുവജനസംഗമവും നടക്കും.

ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സ്വാമി ശിവരാത്രി ദേശികേന്ദ്ര, സ്വാമി സച്ചിദാനന്ദ എന്നിവർ പങ്കെടുക്കും. 4-ാം തീയതി കുന്നംകുളം, പഴഞ്ഞി, കാസർകോട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടനം നടക്കും.

വൈകിട്ട് 5നു പാമ്പാടി കത്തീഡ്രലിൽ നിന്നു തീർഥാടകർ സംഗമിച്ചു ദയറയിലേക്കു പ്രദക്ഷിണം. പ്രധാന പെരുന്നാൾ ദിനമായ 5നു രാവിലെ 8നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്നു കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം. നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.

Exit mobile version