Site icon Malayalam News Live

കോട്ടയം കുറവിലങ്ങാട് ആശുപത്രി ജീവനക്കാരനുനേരെ ആക്രമണം; ഉഴവൂർ സ്വദേശി അറസ്റ്റിൽ

കുറവിലങ്ങാട്: ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഉഴവൂർ അരീക്കര ഭാഗത്ത് കാക്കനാട്ട് വീട്ടിൽ വിഷ്ണു. കെ (30) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 11:00 മണിയോടുകൂടി ഉഴവൂർ K.R.N.M.S ആശുപത്രിയിലെ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നു. തന്റെ സുഹൃത്തിന്റെ കൂടെ ആശുപത്രിയിലെത്തിയ വിഷ്ണു , ഓ.പി ചീട്ട് നൽകിയശേഷം ചീട്ടിന്റെ ഫീസ് ചോദിച്ച ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.

ഇയാളുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ ഇയാളെ പിടികൂടുകയുമായിരുന്നു.

കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഓ സജീവ്‌ ചെറിയാന്‍, കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ വിദ്യ വി, സി.പി.ഓ ജോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version