കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ 10 മുതൽ 12 വരെ നടത്തും. 11നു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. 9നു രാവിലെ 6.45നു മൂന്നുനോമ്പ് തിരുനാൾ കൊടിയേറ്റ് – ആർച്ച് പ്രീസ്റ്റ് ഫാ. ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ നടത്തും.
തുടർന്നു കുർബാന.10നു പുലർച്ചെ 5നു തിരുസ്വരൂപ പ്രതിഷ്ഠ, 8.30നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ, 8.15നു ജൂബിലി കപ്പേളയിൽ പ്രദക്ഷിണസംഗമം. ഫാ. മാത്യു കവളംമാക്കൽ, ഫാ. ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. ജോസഫ് കദളിയിൽ, ഫാ. ജോസ് വള്ളോംപുരയിടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ എന്നിവർ തിരുക്കർമങ്ങളിൽ കാർമികരാകും.
രണ്ടാംദിനമായ 11നു രാവിലെ 10.30നു കുർബാന: മാർ ജോസഫ് കല്ലറങ്ങാട്ട്. ഒന്നിനു കപ്പൽ പ്രദക്ഷിണം. തുടർന്നു കുർബാന: വിൻസന്റ് മാർ പൗലോസ്. രാത്രി 7.30നു ഗാനമേള. മോൺ. ജോസഫ് തടത്തിൽ, ഫാ. ജോർജ് ഇളമ്പാശേരിൽ, ഫാ. ജോസ് തറപ്പേൽ, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ. ജോസഫ് മേയിക്കൽ എന്നിവർ തിരുക്കർമങ്ങളിൽ കാർമികരാകും.
12നു രാവിലെ 10.30നു തിരുനാൾ റാസ. 6നു ജൂബിലി കപ്പേളയിലേക്കു പ്രദക്ഷിണം. ഫാ. ജോസ് മുത്തനാട്ട്, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോർജ് പൊന്നുവരിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഫാ. ജോസ് കുഴിഞ്ഞാലിൽ, ഫാ. മാത്യു കാടൻകാവിൽ, ഫാ. ജോസഫ് ആലാനിക്കൽ, ഫാ. ഡോ. ഡൊമിനിക് വെച്ചൂർ എന്നിവർ തിരുക്കർമങ്ങളിൽ കാർമികരാകും.
