Site icon Malayalam News Live

കോട്ടയം കുമരകത്ത് ലോട്ടറി വില്പനക്കാരന്റെ ബാഗ് നഷ്ടപ്പെട്ടതായി പരാതി; ബാഗിൽ ഉണ്ടായിരുന്നത് 3500 രൂപയും 2500 രൂപയുടെ ലോട്ടറി ടിക്കറ്റുമാണ്; ലോട്ടറി വിൽപ്പനക്കിടെ ഇരുചക്ര വാഹനത്തിൽ വെച്ച ബാഗാണ് നഷ്ടപ്പെട്ടത്

കുമരകം : ലോട്ടറി വില്പനക്കാരന്റെ 3500 രൂപയും 2500 രൂപയുടെ ലാേട്ടറി ടിക്കറ്റും നഷ്ടമായി. പറക്കേരിത്ര മോഹനന്റെ ടിക്കറ്റും പണവും ആണ് ഇന്നലെ വൈകുന്നേരം 5.30ന് ആറ്റാമംഗലം

പള്ളിക്ക് സമീപം വെച്ച് കാണാതായത്. കാൽനടയായി ലോട്ടറി വില്ക്കുന്ന മോഹനൻ തന്റെ കൈയ്യിലിരുന്ന ബാഗ് ബജിക്കടയുടെ സമീപത്തിരുന്ന ഇരുചക്ര വാഹനത്തിൽ വെച്ചതിന്

ശേഷം ഒരാൾക്ക് ടിക്കറ്റ് നൽകി. തിരിച്ചെത്തിയപ്പാേൾ ടുവീലറും അതിൽ വെച്ച ബാഗും

കാണാതാകുകയായിരുന്നു. ബാഗിൽ 3500 രൂപയും അടുത്ത ദിവസം വില്ക്കാനുള്ള 2500 രൂപയുടെ ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നു. കുമരകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Exit mobile version