Site icon Malayalam News Live

കുമരകത്ത് വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കുമരകം: വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവാർപ്പ് കാഞ്ഞിരം താമരശ്ശേരി കോളനിയിൽ അണ്ണച്ചൻ എന്ന് വിളിക്കുന്ന അഖിലേഷ് (38) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വൈകുന്നേരം 3:30 മണിയോടുകൂടി കാഞ്ഞിരം സ്വദേശിനിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരോട് അപമര്യാദയായി പെരുമാറുകയും, ചീത്ത വിളിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.ഐ ഷാജി പി.എൻ, ജോസഫ്, എ.എസ്.ഐ തോമസ്, സി.പി.ഓ മാരായ രാജു, ഷൈജു, സാനു, അനിൽകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version