Site icon Malayalam News Live

ഹൃദയാഘാതം: കുമരകം സ്വദേശിനി ന്യൂസിലാൻഡില്‍ മരിച്ചു

കോട്ടയം: കുമരകം സ്വദേശിനിയായ 27കാരി ന്യൂസിലാൻഡില്‍ നിര്യാതയായി.

ചെന്നാത്ത് ടിജിന്‍റെ ഭാര്യ ജെസ് ലീന ജോർജ് (അന്ന) ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമില്‍ട്ടണിലായിരുന്നു താമസം.

ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കല്‍ കുടുംബാംഗമാണ്. എം.എസ്.ഡബ്ല്യു ബിരുദധാരിയായിരുന്നു.
മൃതദേഹം പോസ്റ്റുമാർട്ടം നടപടികള്‍ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Exit mobile version