Site icon Malayalam News Live

കുമരകം – മുഹമ്മ ബോട്ടില്‍ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടി; സംഭവം പാതിരാമണല്‍ ദ്വീപിന് സമീപം; തിരച്ചില്‍ ആരംഭിച്ചു

ആലപ്പുഴ: കുമരകം – മുഹമ്മ ബോട്ടില്‍ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടിയതായി വിവരങ്ങള്‍.

ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ നിന്നാണ് യാത്രക്കാരൻ ചാടിയത്.

കായലിന് നടുവില്‍ പാതിരാമണല്‍ ദ്വീപിന് എതിർ ഭാഗത്ത് ബോട്ട് എത്തിയപ്പോഴാണ് സംഭവം നടന്നത്. കായലില്‍ ചാടിയ യാത്രക്കാരനായി തെരച്ചില്‍ തുടങ്ങി. സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്.

Exit mobile version