പന്തളം: നിയന്ത്രണം വിട്ട ലോറി ഇടിച്ചു നാലുപേർക്ക് പരിക്ക്.
ടാറ്റ പഞ്ച് വാഹനത്തിലേക്കും പിന്നില്‍ ഉണ്ടായിരുന്ന രണ്ട് കാറിലുമാണ് ലോറി ഇടിച്ചത്.
കുളനട ഇന്ത്യൻ ഓയില്‍ പമ്പിന് സമീപമായിരുന്നു അപകടം.
ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന നാഷണല്‍ പെർമിറ്റ് ലോറിയാണ് ഇടിച്ചത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും പന്തളത്തേക്ക് വരികയായിരുന്ന വാഹനങ്ങളിലേക്കാണ് ലോറി ഇടിച്ചു കയറിയത്.
തുടർന്ന് നിയന്ത്രണംവിട്ട ലോറി വാഹനങ്ങളില്‍ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചു കയറി. ഇതേതുടർന്ന് എതിർ ദിശയില്‍ വന്ന ടാറ്റ പഞ്ച് മിനി ടെമ്പോയിലും ഇടിച്ചു കയറി ടെമ്പോയ്ക്ക് പിന്നില്‍ ഉണ്ടായിരുന്ന രണ്ട് കാറിലും ലോറി ഇടിക്കുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്ന വനം വകുപ്പ് വെറ്റിനറി സർജൻ കോട്ടയം, കടയനക്കാട് ശ്രീലക്ഷ്മി അനുദേവ് (50) ,നെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
