Site icon Malayalam News Live

കുടുംബശ്രീക്ക് കീഴില്‍ സര്‍വീസ് പ്രൊവൈഡര്‍; 20,000 ശമ്പളം; ഡിഗ്രിയാണ് യോഗ്യത; ഉടൻ അപേക്ഷിക്കാം

കൊച്ചി: കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കുകളില്‍ ജോലി നേടാന്‍ അവസരം. ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്കായി നിരവധി ഒഴിവുകളാണുള്ളത്.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 4ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

കുടുംബശ്രീക്ക് കീഴില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ സര്‍വീസ് പ്രൊവൈഡര്‍.

കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം ജില്ലകളിലായി ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനങ്ങളാണ് നടക്കുക.

പ്രായപരിധി

40 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. 31.01.2025ന് 40 വയസ് കഴിയരുത്.

യോഗ്യത

മലയാളികളായി വനിതകള്‍ക്ക് അപേക്ഷിക്കാം. മൂന്ന് ജില്ലകളിലാണ് ഒഴിവുകളെങ്കിലും ഏത് ജില്ലയില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ കുടുംബശ്രീ പ്രവര്‍ത്തകരോ, കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം. മുന്‍പരിചയം ആവശ്യമില്ല. എന്നാല്‍ മുന്‍പ് സര്‍വീസ് പ്രൊവൈഡറായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി മാര്‍ച്ച്‌ 4ന് മുന്‍പായി അപേക്ഷ നല്‍കണം. 500 രൂപ അപേക്ഷ ഫീസുണ്ട്.

Exit mobile version