Site icon Malayalam News Live

കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന്‍ ദിനം; ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ; ജില്ലയിൽ ഇന്നുവരെ സെല്‍ഫ് എന്യുമറേഷന്‍ നടത്തിയത് 27051 പേര്‍

കോട്ടയം: ദേശീയ സെന്‍സസിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നാളെ സെല്‍ഫ് എന്യുമറേഷന്‍ ദിനമായി ആചരിക്കും.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് സെല്‍ഫ് എന്യുറേഷനുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

സെന്‍സസ് പോര്‍ട്ടല്‍വഴി സ്വന്തം കുടുംബത്തിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ബോധവത്കരണം ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കോട്ടയം ജില്ലയില്‍ ഇന്നുവരെ ആകെ 27051 പേര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തി. https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നേരിട്ടു നല്‍കാന്‍ കഴിയുന്ന സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30 വരെ അവസരമുണ്ട്.

Exit mobile version