Site icon Malayalam News Live

കോട്ടയം കുമരകത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും എസ്കെഎംഎച്ച്എസ്എസും സയൻസ് ക്ലബ്ബും ചേർന്ന് വാന നിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു

കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തും എസ്‌കെഎംഎച്ച്എസ്എസും സയൻസ് ക്ലബ്ബും

ചേർന്ന് വാന നിരീക്ഷണ ക്ലാസ് നടത്തി. ക്ലാസിൻ്റെ ഉദ്ഘാടനം പരിഷത്ത് മുൻ സംസ്ഥാന

സെക്രട്ടറി ജോജി കൂട്ടുമ്മേൽ നിർവഹിച്ചു. എസ്‌കെഎംഎച്ച്എസ്എസ് പ്രിൻസിപ്പാൾ ഇന്ദു ടീച്ചർ,

എസ്‌കെഎം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത

വാനനിരീക്ഷകൻ മുരളി കാട്ടൂർ പ്രൊജക്ടറിൻ്റെ സഹായത്തോടെ വിവിധ ഗ്രഹങ്ങളെപ്പറ്റിയുള്ള

വിശകലനം നടത്തി ക്ലാസ് എടുത്തു. വൈകിട്ട് ഗ്രഹങ്ങളെ ദൂരദർശിനി ഉപയോഗിച്ചു

കാണിക്കുവാനുള്ള ശ്രമം ഗ്രഹങ്ങളെ ഫോക്കസ് ചെയ്യുവാൻ സാധിക്കാത്തതുമൂലം മറ്റൊരു

ദിവസത്തേയ്ക്ക് മാറ്റിവച്ചു.

Exit mobile version