മലപ്പുറം: കെ ടി ജലീലിനെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ പരാതി നല്‍കി ഡി വൈ എഫ് ഐ. ഡി ജി പിക്കും, ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.
ജലീലിനെതിരെ വ്യാജ കാർഡ് ഉണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി.
തവനൂരില്‍ ജോയിയോട് ജയിച്ചില്ലെങ്കില്‍ മൊട്ടയടിച്ചു പാതി മീശ കളയുമെന്ന് ജലീല്‍ പറഞ്ഞതായി വ്യാജ കാർഡ് ഉണ്ടാക്കിയായിരുന്നു പ്രചാരണം നടത്തിയത്.
ഡി വൈ എഫ് ഐ തവനൂർ ബ്ലോക്ക് സെക്രട്ടറി എ പി വിമലാണ് പരാതി നല്‍കിയത്.
