Site icon Malayalam News Live

പ്ലസ് വണ്‍ സീറ്റ് മാര്‍ച്ചില്‍ ലാത്തി ചാര്‍ജ്; കോഴിക്കോട് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കെഎസ്യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചില്‍ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാർജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച്‌ നടത്തിയത്.

മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നാളെ ജില്ലയില്‍ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ്‌ വിടി സൂരജ് അറിയിച്ചു.

Exit mobile version