Site icon Malayalam News Live

ഗണേഷ് കുമാറിനെതിരെ ഭാര്യ നടത്തിയ ആരോപണങ്ങൾ; 112ലേക്ക് വിളിച്ച രേഖകൾ ഡിലീറ്റ് ചെയ്യപ്പെട്ടതിൽ മന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയിരുന്നു. മോശമായ സാഹചര്യത്തിൽ ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടുവെന്നായിരുന്നു ഭാര്യയുടെ ആരോപണം. പിന്നാലെ കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണന്‍ ഗണേഷ്‌കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകി. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരിൽ കണ്ടതായും തുടർന്ന് 112ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ഇതേ കുറിച്ച് അന്വേഷിക്കണം എന്നാണ് ആവശ്യം. മന്ത്രിക്കും സ്റ്റാഫിനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന് പരാതി നൽകിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ നൽകാത്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടത്. ലാഘവത്തോടെയാണ് മന്ത്രി ഇതിനോട് പ്രതികരിച്ചത്. വാളകത്ത് നടന്നത് ഗൗരവമുള്ള സംഭവം. മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു മൊബൈൽ പിടിച്ചു വാങ്ങാൻ ഡ്രൈവർ ശാന്തൻ ശ്രമിച്ചു. 112ൽ വിളിച്ച ശേഷം പോലീസ് സ്ഥലത്തെത്തി. ഫോട്ടോയെടുത്ത മൊബൈൽ ഫോൺ പൊലീസിന് കൈമാറി. എന്നാൽ പൊലീസ് മറ്റൊന്നും ചെയ്തില്ല, അവിടെ നിന്നും പിന്മാറി പോയി. പൊലീസ് ഇടപെടാഞ്ഞത് ദൗർഭാഗ്യകരം. ഇത് വ്യക്തിപരമായ വിഷയമല്ല. മന്ത്രിയുടെ ഡ്രൈവറും മറ്റ് സ്റ്റാഫുകളും ഈ വിഷയത്തിൽ ഇടപെട്ടത് എന്തുകൊണ്ടാണ്. 112ലേക്ക് വിളിച്ച രേഖകൾ, കാൾ ഡീറ്റെയിൽസ് എന്നിവ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നത്. ഇല്ലെങ്കിൽ പൊലീസ് തെളിയിക്കട്ടെയെന്നും യദു കൃഷണ ആരോപിച്ചു.

Exit mobile version