Site icon Malayalam News Live

കെഎസ്ആർടിസിയുടെ മുഖം മാറുന്നു; ബിസിനസ് ക്ലാസ് ബസ് നിരത്തിലേക്ക്, വരുന്നത് പാൻട്രി,ടോയ്‌ലറ്റ് സൗകര്യമുള്ള ബസ്

കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്‌ളാസ് ബസ് വരുന്നതായി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉള്ള ബസാണ് വരിക. ഈ മാസം പകുതിയോടെ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്‌ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം. എയർഹോസ്റ്റസിനെ പോലെ ബസ് ഹോസ്റ്റസും പുതിയ സർവീസിൽ ഉണ്ടാകും. ഡ്രൈവർക്ക് പുറമെയാണ് ബസ് ഹോസ്റ്റസ് ഉണ്ടാകുക. തിരുവനന്തപുരം-കൊച്ചി റൂട്ടിലാകും സർവീസുണ്ടാകുക എന്നും വണ്ടി വന്നാൽ താൻ ഓടിച്ച് നോക്കി സർവീസ് ആരംഭിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കില്ല എന്നതുകൊണ്ട് ഇപ്പോൾത്തന്നെ ഉദ്‌ഘാടനം നടത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

 

Exit mobile version