കൊച്ചി: കെഎസ്‌ആര്‍ടിസിക്ക് ടൂര്‍ പാക്കേജ് സര്‍വീസുകള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി തള്ളി ഹൈക്കോടതി.
ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്. ടൂര്‍ പാക്കേജ് സര്‍വീസ് നടത്താൻ കെഎസ്‌ആര്‍ടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂര്‍ സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസിക്ക് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. ഈ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താൻ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കില്ല. അതുകൊണ്ട് സ്വകാര്യ കോണ്‍ട്രാക്‌ട് ഓപ്പറേറ്റര്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെഎസ്‌ആര്‍ടിസി തുടങ്ങിയ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് വൻവിജയത്തിലേക്ക്. 2023 ജൂണ്‍ 15നാണ് കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്.
ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്‌ആര്‍ടിസിയുടെ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്.
കേരളത്തില്‍ എവിടെയും സാധനങ്ങള്‍ കൈമാറാൻ വെറും 16 മണിക്കൂര്‍ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂര്‍ണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നത്. പ്രതിദിന വരുമാനം വെറും 15,000 രൂപയില്‍ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്.
