Site icon Malayalam News Live

ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടമുണ്ടായെന്ന് സ്വകാര്യ ബസുടമകൾ

തൃശൂർ : പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസുടമകൾ. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് നടക്കും. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു തുടങ്ങി. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ല. കൃത്യം കണക്കുകൾ ഇന്ന് അറിയാമെന്നും സ്വകാര്യ ബസുടമകൾ പറഞ്ഞു.

സർവീസ് നിർത്തി സമരം ചെയ്യുന്നത് പരിഗണനയിലാണെന്നും സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. വെള്ളിയാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്വകാര്യ ബസുടമകൾ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നലെയാണ് തുടങ്ങിയത്.

Exit mobile version