Site icon Malayalam News Live

‘എല്ലാം ഒരു വിരല്‍ തുമ്പിലാക്കും; എന്നാലേ കെഎസ്‌ആര്‍ടിസി രക്ഷപ്പെടൂ, ഞാനത് ചെയ്യും’; ആറേഴ് മാസത്തിനുള്ളില്‍ കെഎസ്‌ആര്‍ടിസിയെ കുരുക്കിലിടുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ അഴിമതി ഇല്ലാതാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

എല്ലാം ഒരു വിരല്‍ തുമ്പിലാക്കും എന്നാലേ കെഎസ്‌ആര്‍ടിസി രക്ഷപ്പെടൂ എന്നും അദ്ദേഹം പറഞ്ഞു.
അത് ഞാൻ ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാർ വ്യക്തമായി.

കെഎസ്‌ആർടിസിയിലും ഡ്രൈവിംഗ് ടെസ്റ്റിലും പരിഷ്കരണം നടത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗണേഷ് കുമാർ. ലൈസൻസ് ടു കില്‍ ആണിവിടെ നടക്കുന്നത്. പഞ്ചായത്തും കോർപ്പറേഷനും പാർക്കിംഗ് മാർക്ക് ചെയ്തിട്ടില്ല.

ഗള്‍ഫില്‍ അപകടം സംഭവിച്ച്‌ ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല.

KSRTC യില്‍ GPS വച്ചിട്ടുണ്ട് ഒരുപയോഗവും ഇല്ല. ടെസ്റ്റ് സമയത്ത് RTO യ്ക്ക് കാണാൻ വേണ്ടി മാത്രമാണ് GPS വച്ചിരിക്കുന്നത്. വിദേശത്തു പോകുമ്ബോള്‍ ടെക്നോളജികള്‍ കണ്ടുവയ്ക്കും ഇവിടെ അത് കോപ്പിയടിക്കും. ആറേഴ് മാസത്തിനുള്ളില്‍ KSRTC യെ ഞാൻ ഒരു കുരുക്കിലിടും അതിനുള്ള പണികള്‍ നടന്നു വരുന്നു എന്നും പറഞ്ഞു.

Exit mobile version