കെഎസ്‌ആർടിസി ബസിലെ സൗജന്യയാത്ര; സ്ത്രീകള്‍ ലാഭിക്കുന്ന തുക ഫലപ്രദമായ നിക്ഷേപമായി മാറ്റുന്നതിനായി കെഎസ്‌എഫ്‌ഇ പിങ്ക് ചിട്ടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ആലുവ: കെഎസ്‌ആർടിസി ബസിലെ സൗജന്യയാത്രയിലൂടെ സ്ത്രീകള്‍ ലാഭിക്കുന്ന തുക ഫലപ്രദമായ നിക്ഷേപമായി മാറ്റുന്നതിനായി കെഎസ്‌എഫ്‌ഇ പിങ്ക് ചിട്ടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

സൗജന്യയാത്ര സ്ത്രീകള്‍ക്കു നല്‍കുന്ന സൗജന്യമല്ലെന്നും അവർക്കുള്ള ആദരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയദർശിനി പദ്ധതി കേരളത്തില്‍ വലിയൊരു സാമൂഹിക-സാമ്പത്തിക മാറ്റത്തിന് കാരണമാകുമെന്നും, ആയിരം കോടി രൂപയേക്കാള്‍ മൂല്യമുള്ള മാറ്റമാണ് ഇതിലൂടെ സമൂഹത്തില്‍ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം പ്രിയദർശനി പദ്ധതിയില്‍ ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ബസ് യാത്രയിലെ ഈ ലാഭം പിങ്ക് ചിട്ടി വഴി ഭാവിയിലേക്ക് വലിയൊരു സമ്പാദ്യമായി മാറുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.