Site icon Malayalam News Live

ഭരണഘടനാ ലംഘനമെന്ന് ആരോപണം; ‘പ്രിയദര്‍ശനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹർജി

എറണാകുളം: യു.ഡി.എഫ് സർക്കാർ കെ.എസ്.ആർ.ടി.സിയില്‍ വനിതകള്‍ക്കായി നടപ്പിലാക്കിയ ‘പ്രിയദർശനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹർജി.

 

ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടെയും വിവേചനരഹിതമായ പെരുമാറ്റത്തിന്റെയും ലംഘനമാണ് ഈ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

 

 

 

 

സമത്വത്തിനും ലിംഗഭേദത്തിനും വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. കൂടാതെ, ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, ദിവസ വേതനക്കാരനായ പുരുഷൻ അതേ ബസില്‍ ടിക്കറ്റ് നല്‍കേണ്ടി യാത്ര ചെയ്യുന്നത് ഒരു ജനാതിപത്യ രാജ്യത്ത് അനുവദനീയമല്ല.

Exit mobile version