കോട്ടയം: ഡ്യൂട്ടിക്കെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു.
പാലായിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോകാൻ എത്തിയ ഡ്രൈവർ പി കെ ബിജുവാണ് മരിച്ചത്.
എരുമേലി സ്വദേശിയായ ഇദ്ദേഹം ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നീട് കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയാണ് സംഭവം.
കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു.
