Site icon Malayalam News Live

തര്‍ക്കത്തിനിടയില്‍ ഇടപെട്ടതില്‍ പ്രകോപനം; പിന്നാലെ ഇടിവളകൊണ്ട് മൂക്കിലിടിച്ചു; യാത്രക്കാരന്റെ മർദനമേറ്റ കെഎസ്‌ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെ- സ്വഫ്റ്റ് ബസില്‍ യാത്രക്കാരന്റെ അതിക്രമം.

യാത്രക്കാരന്റെ മർദനമേറ്റ് കെഎസ്‌ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്കെന്നാണ് വിവരങ്ങള്‍.
പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടർ ശ്രീജിത്തിനെയാണ് യാത്രക്കാരൻ ക്രൂരമായി മർദിച്ചത്. ഇടിവളയിട്ടാണ് ആക്രമണം.

ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്ക് പറ്റിയത്. പ്രതി പൂന്തുറ സ്വദേശി സിജോയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പൂന്തുറയില്‍വെച്ചാണ് ആക്രമണം നടന്നത്. രണ്ടുദിവസം മുൻപ് ബസിനകത്തുവെച്ച്‌ ഇതേ യാത്രക്കാരനും ഒരു സ്ത്രീയും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ടതിന്റെ വൈരാഗ്യംവെച്ചാണ് ബസിനകത്ത് കയറി ആക്രമിച്ചതെന്നാണ് ശ്രീജിത്ത് പറയുന്നു.

ബസ് ജീവനക്കാർ തന്നെയാണ് പ്രതിയെ പിടികൂടി പൂന്തുറ പോലീസിന് കൈമാറിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്‌ആർടിസി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Exit mobile version