Site icon Malayalam News Live

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്

പത്തനംതിട്ട: ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്നും റോഡിലേക്ക് വീണ് സ്കൂള്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റു.

തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി ബ്ലെസ്സൻ ബൈജുവി (16)നാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം 4.30 തോടെ എം.സി റോഡില്‍ കുറ്റൂർ ജംഗ്ഷനു സമീപമായിരുന്നു അപകടമുണ്ടായത്. സ്കൂളില്‍ നിന്നും ബസില്‍ വീട്ടിലേക്ക് മടങ്ങവേ വാഹനത്തിൻ്റെ വാതില്‍ തുറന്ന് ബ്ലസ്സൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

വിദ്യാർത്ഥി വീണെങ്കിലും ഡ്രൈവർ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് ബസിലെ മറ്റ് യാത്രക്കാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് 200 മീറ്റർ ദൂരം പിന്നിട്ട ബസ് നിർത്തുകയായിരുന്നു.

Exit mobile version