Site icon Malayalam News Live

പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 30തീര്‍ത്ഥാടകര്‍ക്ക് പരിക്ക്.

 

പത്തനംതിട്ട : പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായി.30 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അട്ടത്തോടിനു സമീപം ഇന്ന് പുലര്‍ച്ചെ 1.45നായിരുന്നു അപകടം നടന്നത്.

പരിക്കേറ്റ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. നിലയ്ക്കലില്‍നിന്നും പമ്പയിലേക്ക് പോയ ബസും പമ്പയിൽ നിന്നും നിലയ്ക്കലിലേക്കു പോയ ബസുമാണ് കൂട്ടിയിടിച്ചത്. പമ്പയിലേക്ക്യ  ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകടകാരണമെന്നാണു സൂചന.

 

Exit mobile version