Site icon Malayalam News Live

കോഴിക്കോട് കല്ലുത്താം കടവിൽ കെഎസ്ആർടിസി ബസ് ദേഹത്ത് കൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കല്ലുത്താംകടവിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗോവിന്ദപുരം സ്വദേശി റോഷൻ ആണ് മരിച്ചത്.

കല്ലുത്താംകടവ് പാലത്തിനു മുകളിൽ വെച്ചാണ് അപകടമുണ്ടായത്. റോഷൻ സഞ്ചരിച്ച ബൈക്ക് പാലത്തിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയും യുവാവിൻ്റെ ദേഹത്ത് കെഎസ്ആർടിസി ബസ് കയറി ഇറങ്ങുകയുമായിരുന്നു.

അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് യുവാവിൻ്റെ ദേഹത്ത് കൂടി കയറിയറങ്ങിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version