Site icon Malayalam News Live

തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: എം സി റോഡില്‍ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. വെമ്പായത്തിനുസമീപം കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനടുത്ത് ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

സ്കൂട്ടറിന് സൈഡുകൊടുക്കവെയായിരുന്നു ബസ് അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറുമായാണ് ബസ് കടയിലേക്ക് പാഞ്ഞുകയറിയത്. സ്കൂട്ടർ യാത്രക്കാരനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ബസിലെ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് മേഖലയില്‍ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.

 

Exit mobile version