Site icon Malayalam News Live

വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ കാലതാമസം ഉണ്ടാകുന്നു എന്ന് പരാതി; പേപ്പര്‍ അപേക്ഷകള്‍ ഇനിയില്ല; പുതിയ കണക്ഷനും മറ്റ് സേവനങ്ങളും ഇനി മുതല്‍ ഓണ്‍ലൈനില്‍: ഡിസംബര്‍ മുതല്‍ കെഎസ്‌ഇബിയില്‍ പുതിയ മാറ്റം

തിരുവനന്തപുരം: ഡിസംബര്‍ മുതല്‍ കെഎസ്‌ഇബിയില്‍ പുതിയ മാറ്റം.

പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക.
വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു.

പ്രധാനമായും 7 കാര്യങ്ങളാണ് കെ എസ് ഇ ബി ഇത് സംബന്ധിച്ച്‌ അറിയിച്ചിട്ടുള്ളത്.
പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന്ഉറപ്പാക്കുമെന്നും കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version