Site icon Malayalam News Live

ഓണ്‍ലൈൻ വഴിയാണോ കറന്റ് ബില്ല് അടയ്ക്കുന്നത്…? അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇനി വൈദ്യുതി ബില്ല് സ്വീകരിക്കില്ലെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വെെദ്യുതി ബില്‍ തുക സ്വീകരിക്കുന്നത് നിർത്തലാക്കി കെഎസ്‌ഇബി.

ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. വെെദ്യുതി ബില്‍ തുക കെഎസ്‌ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അത് സംബന്ധിച്ച പരാതികളും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബില്‍ അടയ്ക്കാനുള്ള നിരവധി ഓണ്‍ലൈൻ മാർഗങ്ങള്‍ കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്.

സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

Exit mobile version