Site icon Malayalam News Live

മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോയെന്ന് കെ സുധാകരൻ; വിവരംകെട്ടവനെന്നും കെപിസിസി അധ്യക്ഷൻ

കണ്ണൂർ: രൂക്ഷഭാഷയിലാണ് മുഖ്യമന്ത്രിയെ വിമർശിച്ച്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോയെന്ന് ചോദിച്ച സുധാകരൻ അവൻ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചാണ് സംസാരം തുടർന്നത്.
മുഖ്യമന്ത്രിയെ വിവരം കെട്ടവനെന്ന് വിശേഷിപ്പ സുധാകരൻ കോണ്‍ഗ്രസ് ആരെയും ബോംബറിഞ്ഞിട്ടും കൊന്നിട്ടുമില്ലെന്നും ചൂണ്ടിക്കാട്ടി.

അവൻ വെടിവെച്ചു കൊന്ന ആളുകള്‍ എത്രയാണെന്നും സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേയെന്നും സുധാകരൻ ചോദിച്ചു. കെ സുധാകരന് ആ റെക്കോർഡ് ഇല്ല. സിപിഎമ്മിന്റെ ഓഫീസില്‍ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസില്‍ നിന്നും പിടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലശ്ശേരി എരഞ്ഞോളിയില്‍ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ നടത്തിയ വിവാദ പരാമർശത്തിലും സുധാകരൻ വിശദീകരണം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരൻ സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്.

അപൂർവം കൊലകളില്‍ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

Exit mobile version