Site icon Malayalam News Live

ശരീരബലത്തിനും രോഗപ്രതിരോധത്തിനും കര്‍ക്കിടകത്തിലെ കോഴി മരുന്ന് നിങ്ങളെ സഹായിക്കും; ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

കോട്ടയം: ശരീരബലത്തിനും രോഗപ്രതിരോധത്തിനും കര്‍ക്കിടകത്തിലെ കോഴി മരുന്ന് നിങ്ങളെ സഹായിക്കും

ചേരുവകള്‍

നാടൻ കോഴി (ആറുമാസം പ്രായം)- ഒരു കിലോ
തേങ്ങപ്പാല്‍- അര മുറി തേങ്ങ
വെളിച്ചെണ്ണ – 100 ഗ്രാം

നല്ലെണ്ണ- 100 ഗ്രാം
കോഴി മരുന്ന് – 50 ഗ്രാം

പാചകം ചെയ്യേണ്ട രീതി

ചിക്കൻ ചെറിയ ചെറിയ കഷ്ണങ്ങളാക്കിയെടുത്ത് തേങ്ങാപ്പാലില്‍ ഉപ്പിടാതെ വേവിച്ചെടുക്കാം. ശേഷം ഒരു പാനില്‍ നല്ലെണ്ണയും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കുക.ഇതിലേയ്ക്ക് കോഴിമരുന്ന് മസാലയിട്ട് കൊടുക്കണം. ശേഷം ഇതിലേയ്ക്ക് വേവിച്ച ചിക്കനിട്ട് കൊടുത്ത് നന്നായി യോജിപ്പിക്കണം. വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കണം.എണ്ണ തെളിയുന്നതുവരെ വറുക്കണം. ഇറച്ചിനന്നായി വരട്ടിയെടുക്കണം.

Exit mobile version